ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സത്തിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 48 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസെടുത്തത്. അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളു. 78 റൺസുമായി ഗ്ലെൻ ഫിലിപ്പ്സും 39 റൺസുമായി മാർക്ക് ചാപ്മാനും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.