തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 10 അം​ഗ കമ്മിറ്റി രൂപീകരിച്ച് തമിഴക വെട്രി കഴകം. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന കെ എ സെങ്കോട്ടയ്യൻ കമ്മിറ്റിയിൽ ഉണ്ട്. നിയോജക മണ്ഡല അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനം ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല.

സംസ്ഥാനത്ത് ആകെയുള്ള 234 നിയമസഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചുവെന്ന് വിജയ് വ്യക്തമാക്കി.

Related Posts