സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 33 ജഡ്ജിമാരിൽ നിലവിലെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതല്‍ സ്വത്ത് 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.
ജഡ്ജിമാരുടെ ഏപ്രില്‍ 1ലെ മീറ്റിങ്ങിലെ തീരുമാനപ്രകാരമാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടന്‍ അപ്‌ലോഡ് ചെയ്യും. ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പത്തു വര്‍ഷത്തില്‍ 91 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. മലയാളിയായ ജഡ്ജി കെ വിനോദ് ചന്ദ്രന്റെയും ഭാര്യയുടെയും നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും മ്യൂച്ചല്‍ ഫണ്ടുകളിലാണ്.
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 5 മ്യൂച്ചല്‍ ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിൻ്റെ ഇപ്പോഴത്തെ മൂല്യം 7.94 ലക്ഷം ആണ്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ്റെ ഭാര്യക്ക് 8 മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം ഉണ്ട്. ഇവയുടെ ഇപ്പോഴത്തെ മൂല്യം 5.09 ലക്ഷം ആണ്. പാലക്കാട്, ആലുവ, പൂണിത്തുറ എന്നിവിടങ്ങളില്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന് വസ്തുക്കള്‍ ഉണ്ട്.
1989 മുതല്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പബ്ലിക് പ്രോവിഡൻ്റ് ഫണ്ടില്‍ നിക്ഷേപം നടത്തിവരികയാണ്. നിലവില്‍ അദ്ദേഹത്തില്‍ പബ്ലിക് പ്രോവിഡൻ്റ് ഫണ്ടില്‍ 1.06 കോടി നിക്ഷേപം ഉണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഭാര്യക്ക് 64.51 ലക്ഷം രൂപയുടെ നിക്ഷേപം പബ്ലിക് പ്രോവിഡൻ്റ് ഫണ്ടില്‍ ഉണ്ട്. ചീഫ് ജസ്റ്റിസ് ഖന്നയുടെ ആകെ നിക്ഷേപം 3.38 കോടി രൂപ.