വിമാനദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്രം പൂർണ്ണമായും തള്ളി. പ്രാഥമികാന്വേഷണത്തിൻ്റെ വെളിച്ചെത്തിലാണ് അട്ടിമറി കണ്ടെത്താനായിട്ടില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ തന്നെയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. പൈലറ്റിൻ്റെ പിഴവോ സാങ്കേതിക പിഴവോ ആകാമെന്നാണ് വിലയിരുത്തൽ. വിമാനത്തിൻ്റെ ബ്ളാക്ബോക്സിൽ ഒന്ന് കിട്ടിയിട്ടുണ്ട്. മറ്റൊന്നുകൂടി കണ്ടെത്താനായാൽ എന്താണ് സംഭവിച്ചതെന്ന് അറിയാനാകും. എയർഇന്ത്യയുടെ മൂന്ന് വിമാനങ്ങളിലാണ് ഈ മാസം തകരാർ കണ്ടെത്തിയത്. വിൻഷീൽഡുകളിൽ തകരാർ, ഹൈഡ്രോളിക് ഗീയറിൽ ലീക്കേജ്, എന്നിങ്ങനെ പല കാര്യങ്ങളും കണ്ടെത്തിയിരുന്നു.
അപകടത്തിൽപെട്ട വിമാനം നിരവധി വിദേശരാജ്യങ്ങളിലേക്ക് പറന്ന ഡ്രീംലൈനറാണ് ഇത്. ഡൽഹിയിൽ നിന്നും പറന്നുയരുമ്പോൾ ഇതിന് തകരാർ ഉണ്ടായിരുന്നില്ല. സുരക്ഷിതമായി അഹമ്മദാബാദിൽ ഇറങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഉയർന്നപ്പോഴാണ് അപകടത്തിപെട്ടത്.