രാജ്യത്തിന്റെ ‘സാമ്പത്തിക സർവേ റിപ്പോർട്ട്’ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനഗേശ്വര്‍ ആണ്. ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ കണക്കുകള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
ഇന്നലെ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ആയ ഐയിംസ്, ശബരി റെയില്‍ ഉള്‍പ്പെടെ പ്രഖ്യാപിക്കണമെന്നും, കേരളത്തിന് നല്‍കേണ്ട തുകയില്‍ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച 17000 കോടിയോളം തുക പ്രത്യേക ഗ്രാന്‍ഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.