അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അറിയിച്ചു. ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപയും കണക്ട് ടു വർക്കിന് 400 കോടിയും അനുവദിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി. അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. ’10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു.