ലോകകപ്പിൻ്റെ സെമിഫൈനലിൽ തോറ്റ് ഫൈനൽ സ്വപ്നം നഷ്ടമായ ഫ്രാൻസും ഇംഗ്ലണ്ടും വെങ്കല മെഡലിനായുള്ള പോരാട്ടത്തിനിറങ്ങും. ഇരുടീമുകളുടെയും ലക്ഷ്യം കിരീടപ്പോരാട്ടമായിരുന്നെങ്കിലും, സെമിയിലെ തോൽവിയോടെ ഇനി മൂന്നാം സ്ഥാനത്തിനായാണ് ഏറ്റുമുട്ടൽ.

മുൻ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും ഇംഗ്ലണ്ടും മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നേർക്കുനേർ വരും. മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30-ന് ആരംഭിക്കും.

എന്നാൽ, മൂന്നാം സ്ഥാനത്തിനായുള്ള മത്സരം കളിക്കേണ്ടിവരുന്നതിൽ വലിയ ആവേശമില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടൂഷൽ തുറന്നുപറഞ്ഞു. ടീമിൻ്റെയും എതിരാളികളായ ഫ്രാൻസിൻ്റെയും പ്രധാന ലക്ഷ്യം ഫൈനലിൽ കളിക്കുകയായിരുന്നുവെന്നും, വെങ്കല മെഡൽ മത്സരത്തോട് അത്ര താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോകകപ്പ് അവസാനിപ്പിക്കുന്നത് വിജയത്തോടെ ആക്കാനാണ് ഇരുടീമുകളുടെയും ശ്രമം. യുവതാരങ്ങൾക്ക് അവസരം നൽകാനും ടീമിൻ്റെ കരുത്ത് തെളിയിക്കാനുമുള്ള വേദിയായും ഈ മത്സരം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Posts