ലോക ക്രിക്കറ്റിലെ 14 ഇതിഹാസ നായകന്മാർ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് നായകനുമായ ഇമ്രാൻ ഖാന് മതിയായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാക് സർക്കാരിന് കത്തയച്ചു. മതിയായ ചികിത്സയും പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യയിൽ നിന്നടക്കം അഞ്ച് രാജ്യങ്ങളിലുള്ള മുൻ ക്യാപ്‌ടന്മാർ പാകിസ്ഥാൻ സർക്കാരിന് കത്തയച്ചത്.
കപിൽ ദേവ്, അലൻ ബോർഡർ, സുനിൽ ഗവാസ്കർ, ഗ്രെഗ് ചാപ്പൽ, സ്റ്റീവ് വോ, ബെലിൻഡ ക്ലർക്ക്, ഇയാൻ ചാപ്പൽ, മൈക്കൽ ആതർട്ടൺ, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, മൈക്കൽ ബ്രിയർലി, നാസർ ഹുസൈൻ, ജോൺ റൈറ്റ്, ക്ലൈവ് ലോയ്ഡ് എന്നിവർ ചേർന്നാണ് പ്രസ്താവനയിൽ ഒപ്പിട്ട് കത്തയച്ചത്.