ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. മിക്സഡ് റിക്കർവ് ഫൈനലിൽ കുങ്കും മൊഹ്ദ്–ധീരജ് ബൊമ്മദേവര സഖ്യം വെള്ളി മെഡൽ നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.
സെമിഫൈനലിൽ ജപ്പാനെ 5–3ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. എന്നാൽ കലാശപ്പോരാട്ടത്തിൽ ചൈനയ്ക്കെതിരെ മികവ് ആവർത്തിക്കാനായില്ല.
വനിതാ റിക്കർവ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. അങ്കിത ഭകത്, കീർത്തി, കുങ്കും മൊഹ്ദ് എന്നിവരടങ്ങിയ സംഘം ഫൈനലിൽ ദക്ഷിണ കൊറിയയെ 5–3ന് തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്. ബുധനാഴ്ച അമ്പെയ്ത്തിൽ ഇന്ത്യ മൂന്ന് സ്വർണ മെഡലുകൾ നേടിയിരുന്നു.