അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്നും നിർദേശമുണ്ട്.

മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ലഭിക്കുന്ന പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മോട്ടോറുകളും പമ്പിങ് ഉപകരണങ്ങളും മുൻകൂട്ടി സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു. നഗരത്തിൻ്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ പെയ്ത മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായി.

Related Posts