നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. വീടിൻ്റെ വാതിൽ തകർത്ത് 55 പവൻ സ്വർണമാണ് കവർന്നത്. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകൻ്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.

പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിൻ്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ സ്ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Posts