തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച നേട്ടം കൈച്ചുവരിക്കുമ്പോൾ ആദ്യ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്.
‘ജനങ്ങൾ മികച്ച പിന്തുണ നൽകി വിജയിപ്പിച്ചു. സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ ജനങ്ങൾ മനസ്സിലാക്കി. എൽഡിഎഫിൻ്റെ കള്ളപ്രചരണങ്ങൾ ജനങ്ങൾ പാടെ തള്ളിക്കളഞ്ഞു. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്.’ – സണ്ണി ജോസഫ് പറഞ്ഞു.
കൂട്ടായ പരിശ്രമം, നല്ല ഒരുക്കം, നല്ല സ്ഥാനാർത്ഥികൾ, കഠിനാധ്വാനം എല്ലാറ്റിൻ്റെയും ഫലമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ റിസൾട്ട് മുഴുവൻ വന്നശേഷം പറയാം’ സണ്ണി ജോസഫ് പറഞ്ഞു.