ഷഹബാസ് കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്. എം.എസ്.എഫ് നടത്തിയ മാർച്ച് സംഘർഷമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി നേരത്തെ എത്തിയ കെ.എസ്.യു പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെയായിരുന്നു അറസ്റ്റ്. കേസിലെ ആറ് പ്രതികളും ബുധനാഴ്‌ച പത്താം ക്ലാസ് പരീക്ഷയെഴുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനകൾ പ്രതിഷേധിച്ചത്. കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ പരീക്ഷയുടെ ആദ്യ ദിവസവും പ്രതിഷേധവുമായി എത്തിയിരുന്നു.

Related Posts