കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാനയിറങ്ങി. രാവിലെ ആറോടെയാണ് ആന ഇവിടെയെത്തിയത്. വനം വകുപ്പിൻ്റെ വാഹനത്തെ ആന ആക്രമിക്കാന്‍ ശ്രമിച്ചു. എടപ്പുഴ റോഡിന് സമീപമാണ് ആന നിലവിലുള്ളത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 7, 8, 9 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
എടപ്പുഴ, കൂമന്തോട്, ഈന്തന്ങ്കരി വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇപ്പോഴും കാട്ടാന ജനവാസമേഖലയില്‍ തുടരുകയാണ്. ആനയുടെ വായുടെ ഭാഗത്ത് പരിക്കു പറ്റിയിട്ടുണ്ട്. ആന ആര്‍ആര്‍ടി സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വനാതിര്‍ത്തിയുള്ളത്. ആനയെ ഇവിടെനിന്ന് എങ്ങനെ തുരത്താമെന്ന് പരിശോധിച്ച് വരികയാണ്. ചൊവ്വാഴ്ച രാത്രിയില്‍ കീഴ്പ്പള്ളി ടൗണിന് സമീപത്തും ആനയെ കണ്ടിരുന്നു.