ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു
ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷങ്ങളുടെ കായികമേള സംഘടിപ്പിച്ചു.ലിംഗരാജപുരം ജ്യോതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള ബാംഗ്ലൂർ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സജി പുലികോട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി മുരളീധരൻ, വിനു ജി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ, സെക്രട്ടറി പി വി എൻ
കർണാടക നായർ സർവീസ് സൊസൈറ്റി വിജയനഗർ കരയോഗം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി വിജയനഗർ കരയോഗവും ടെൽബാറ്റ് ഹെൽത്ത് കെയറും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പട്ടേഗര പാളയയിലെ ടെൽബാറ്റ് ഹെൽത്ത് കെയറിൽ നടന്ന ക്യാമ്പിൽ കരയോഗം അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. വിവിധ രക്ത പരിശോധനകൾ, അസ്ഥി സാന്ദ്രതാ പരിശോധന, ഗർഭാശയഗള കാൻസർ പരിശോധന തുടങ്ങിയവ നടത്തി. വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് എക്സൈസിൻ്റെ പിടിയിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.339 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോൾവോ ബസിലായിരുന്നു വിപിൻ യാത്ര ചെയ്തിരുന്നത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷിൻ്റെ നേതൃത്വത്തിൽ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് വിപിൻ പിടിയിലായത്. രഹസ്യമായി
വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ നടത്തിയ വിശ്വകർമ്മ ജയന്തിയും കുടുംബ സംഗമവും ശേഷാദ്രിപുരത്തുള്ള എ വി വർദാചാർ മെമ്മോറിയൽ ഹാളിൽ, വിശ്വകർമ്മ പൂജയോടു കൂടി ആരംഭിച്ചു. കർണാടക വിശ്വകർമ്മ സമുദായ അഭിവൃദ്ധി നിഗമ ചെയർമാൻ സുജ്ഞാന മൂർത്തി ഉദ്ഘാടനം ചെയ്തു ശേഷം കർണാടക സർക്കാറിൻ്റെ കീഴിലുള്ള കർണാടക ഉദ്യോഗമിത്ര ഡെപ്യൂട്ടി ഡയറക്ടർ പി.ജയരാജ് അതിഥിയായി. കർണാടക & ഭാരത സർക്കാറിൻ്റെ വിശ്വകർമ്മജർക്കുള്ള വിവിധ പദ്ധതികളെകുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. മറ്റ് അതിഥികളായ
എസ്എൻഡിപി യോഗം മാഗഡി റോഡ് ശാഖയിൽ ശ്രീനാരായണ ഗുരുവിൻ്റെ 99-ാം സമാധിദിനം ആചരിച്ചു
എസ്എൻഡിപി യോഗം മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിൻ്റെ 99-ാം സമാധി ദിനം ഭക്തിസാന്ദ്രമായി ആചരിച്ചു. വനിതാ വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സമാധി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ശാഖാ ഓഫീസിലെ ഭാരവാഹികളും ശാഖാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഗുരുദേവൻ്റെ ദർശനങ്ങളും സന്ദേശങ്ങളും ജീവിതത്തിൽ പകർത്തേണ്ടതിൻ്റെ പ്രാധാന്യം ചടങ്ങിൽ അനുസ്മരിച്ചു.
പീനിയയിൽ വീട്ടമ്മയെ ആക്രമിച്ച് കവർച്ച; 50 ഗ്രാം സ്വർണമാലയും പണവും കവർന്നു
പീനിയ സെക്കൻഡ് സ്റ്റേജിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന 29കാരിയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. ഒന്നാം നിലയിലെ ജനൽ വഴിയാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് പരാതി. കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന യുവതിയെ പിന്നിൽനിന്ന് അക്രമി പിടികൂടുകയായിരുന്നു. ശബ്ദമുണ്ടാക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തിൽ ആദ്യം കൈകൊണ്ടും പിന്നീട് ദുപ്പട്ട ഉപയോഗിച്ചും മുറുക്കി. ശ്വാസംമുട്ടിയ യുവതി ബോധരഹിതയായി വീണു. ബോധം വീണ്ടെടുത്തപ്പോഴാണ് ഏകദേശം 50 ഗ്രാം തൂക്കമുള്ള മംഗല്യചെയിൻ നഷ്ടപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്.
കോടയാറിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല പിടിയിൽ
കന്യാകുമാരി: തിരുപ്പറപ്പിന് സമീപം കോതയാറിൽ മാസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിൻ്റെ വലയിലായി. ഏകദേശം 300 കിലോ ഭാരമുള്ള മുതലയെയാണ് പ്രത്യേക സംഘം ഇന്ന് രാവിലെ പിടികൂടിയത്. ഏഴ് മാസത്തിലേറെയായി കോതയാറിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. മുതലയുടെ ദൃശ്യങ്ങളും നാട്ടുകാർ പകർത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് വിവിധ രീതികളിൽ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മുതല പലതവണ കെണിയിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു.
കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നവീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം കേരള വൈദ്യുത മന്ത്രി അഡ്വ. ശ്രീ സണ്ണി ജോസഫ് നിർവഹിച്ചു. കേരള സമാജം നടത്തുന്ന വിവിധ സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും മികച്ച രീതിയിൽ ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സമാജത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിനും നവീകരിച്ച
പ്രവാസി മലയാളി അസോസിയേഷൻ കർണ്ണാടക, ഹൂഡി ബ്രാഞ്ചിൻ്റെ ആദ്യ ജനറൽ ബോഡി യോഗം
പ്രവാസി മലയാളി അസോസിയേഷൻ കർണ്ണാടകയുടെ ഹൂഡി ബ്രാഞ്ചിൻ്റെ ആദ്യ ജനറൽ ബോഡി യോഗം 2026 സെപ്റ്റംബർ 20ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഹൂഡി ഓഫീസിൽ വെച്ച് നടന്നു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജെസ്റ്റിൻ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് സെക്രട്ടറി ബിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹൂഡി ബ്രാഞ്ചിൻ്റെ നിലവിലെ ട്രഷറർ ജോൺസൺ സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം ഹൂഡി
ലോക കേരളസഭ തുടരില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ
ലോക കേരളസഭ തുടരില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനമാണ് ലോക കേരളസഭ തുടരില്ല എന്നത്. അതിലൊരു മാറ്റവുമില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. നോർക്ക