ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് എക്സൈസിൻ്റെ പിടിയിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.339 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോൾവോ ബസിലായിരുന്നു വിപിൻ യാത്ര ചെയ്തിരുന്നത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷിൻ്റെ നേതൃത്വത്തിൽ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് വിപിൻ പിടിയിലായത്. രഹസ്യമായി കൈവശം സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എക്സൈസ് സംഘം തുടർനടപടികൾ സ്വീകരിച്ചു.

Related Posts