തൃശൂർ വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ പൊലീസിന് കേസെടുക്കാൻ കോടതി അനുമതി നൽകി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കിറ്റിന് ഓർഡർ നൽകിയ ആളെ പ്രതിയാക്കിയാണ് കേസെടുക്കും.

കിറ്റ് വിവാദത്തിൽ പ്രതികരണവുമായി ടി എൻ പ്രതാപനും രംഗത്തെത്തി. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു.

വിവിധ ബിജെപി ഗ്രൂപ്പുകളിൽ സാരി വിതരണത്തിന് പേരുകൾ ചോദിച്ച് വോയിസ് മെസേജുകൾ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കാണുന്നത് ഇവിടെ കാണുമ്പോൾ ഞെട്ടിപ്പോകുന്നുവെന്നും കിറ്റിന് പിറകിലുള്ള ആളുകളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts