കർണാടക കലബുറഗിയിൽ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി കപാലെയാണ് (57) കൊല്ലപ്പെട്ടത്. ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ അധ്യാപികയാണ് ജ്യോതി കപാലെ. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കൽമൂഡ് ഗ്രാമത്തിലാണ് സംഭവം.

ജ്യോതി വഞ്ചാരഖേഡ ഗ്രാമത്തിലെ അധ്യാപികയായതിനാൽ ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം ഇവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവ ദിവസവും ഇവർ സ്വന്തം വീട്ടിൽ നിന്ന് ബീദറിലേക്ക് തിരികെ പോകുകയായിരുന്നു. ഈ സമയത്താണ് ആക്രമികൾ മാരകായുധങ്ങൾ ആയി വന്ന് ഇവരെ വെട്ടി കൊലപ്പെടുത്തുന്നതും ശേഷം മൃതദേഹം റോഡിലിട്ട് തീ കൊളുത്തുന്നതും. കമലാപുരത്തിനടുത്തുള്ള കൽമൂഡ് എന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ കമലാപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Posts