വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ഇടപെട്ടില്ല. സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും തുരങ്കപാത പ്രധാനപ്പെട്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
എല്ലാ കാര്യങ്ങളും ഹൈക്കോടതി വിശദമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെന്ന് വ്യക്തമായാൽ എൻജിറ്റിയെ സമീപിക്കാം. പദ്ധതിയുമായി മുന്നോട്ട് പോകാം. സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും എല്ലാം കാര്യങ്ങളും പരിശോധിക്കുന്നവരല്ലേ എന്നും വിദഗ്ധധരല്ലേ എല്ലാ കാര്യങ്ങളും പരിശോധിച്ച് അഭിപ്രായം നൽകുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇതിൽ അഭിപ്രായം പറയേണ്ടേത് സാധാരണക്കാരൻ അല്ല. ഒരു പദ്ധതിയെ കുറിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് സമിതി നിർദ്ദേശം നൽകുന്നത്. കമ്മറ്റി റിപ്പോർട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.