കർണാടക നായർ സർവീസ് സൊസൈറ്റി വിജയനഗർ കരയോഗവും ടെൽബാറ്റ് ഹെൽത്ത് കെയറും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പട്ടേഗര പാളയയിലെ ടെൽബാറ്റ് ഹെൽത്ത് കെയറിൽ നടന്ന ക്യാമ്പിൽ കരയോഗം അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. വിവിധ രക്ത പരിശോധനകൾ, അസ്ഥി സാന്ദ്രതാ പരിശോധന, ഗർഭാശയഗള കാൻസർ പരിശോധന തുടങ്ങിയവ നടത്തി. വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. കരയോഗം പ്രസിഡണ്ട് സജീവ്, സെക്രട്ടറി പ്രമോദ്, ട്രഷറർ റോഷൻ, വൈസ് പ്രസിഡണ്ട് രജിത് എന്നിവർ നേതൃത്വം നൽകി.