എസ്എൻഡിപി യോഗം മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിൻ്റെ 99-ാം സമാധി ദിനം ഭക്തിസാന്ദ്രമായി ആചരിച്ചു. വനിതാ വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സമാധി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.
ശാഖാ ഓഫീസിലെ ഭാരവാഹികളും ശാഖാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഗുരുദേവൻ്റെ ദർശനങ്ങളും സന്ദേശങ്ങളും ജീവിതത്തിൽ പകർത്തേണ്ടതിൻ്റെ പ്രാധാന്യം ചടങ്ങിൽ അനുസ്മരിച്ചു.