പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ബ്രാഞ്ചിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാൻഡ് കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടന്നു. സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി രാഗേഷ് വിശദീകരിച്ചു. രമേശ് കുമാൻ്റെ അദ്ധ്യക്ഷതയിൽ അരുണ്‍ കുമാർ സ്വാഗതം പറഞ്ഞു.

തുടർന്ന് മാറത്തഹള്ളി ബ്രാഞ്ചിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി പ്രജോഷ്, സെക്രട്ടറിയായി ബൃജേഷ്, ജോയിന്റ് സെക്രട്ടറിയായി ഷൈജു, വൈസ് പ്രസിഡണ്ടായി ദിവ്യ, ട്രഷററായി ബാലകൃഷ്ണൻ, കോഓർഡിനേറ്ററായി ശശികുമാർ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഉണ്ണികൃഷ്ണൻ, അനിൽ, അജു, ഗീത, ശശികുമാർ, പാർവതി എന്നിവരെ തിരഞ്ഞെടുത്തു.

മാറത്തഹള്ളി ബ്രാഞ്ച് ഏരിയയിൽ അടുത്ത ആറുമാസത്തിനുള്ളിൽ സംഘടനയുടെ മെമ്പർഷിപ്പ് വർധിപ്പിക്കുന്നതിനും അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

തിരഞ്ഞെടുത്ത ഭാരവാഹികളെ സംഘടനയുടെ ചെയർമാൻ ഡി ആർ കെ പിള്ളൈ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടേസ്, ബിജു സുന്ദർ, ഹൂടി ബ്രാഞ്ച് പ്രസിഡണ്ട് പ്രസിഡണ്ട് പ്രദീപ്‌ എനിവർ ആശംസകൾ അറിയിച്ചു. മാറത്തഹള്ളി ബ്രാഞ്ചിൻ്റെ മെമ്പർഷിപ് ഫോംസ് ഔദ്യോഗികമായി മാറാത്തഹള്ളി ഓഫീസ് ഭാരവാഹികൾക്കു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ കൈമാറി. മാർത്തഹള്ളി ബ്രാഞ്ച് കോഓർഡിനേറ്റർ ശശികുമാർ നന്ദി പ്രകാശിപ്പിച്ചു.

pmf7

Related Posts