തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാർ (44) ബെംഗളൂരുവിൽ അന്തരിച്ചു. ഇന്ന് രാവിലെ ഹെന്നൂരിലെ സ്പർശ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പീനിയ രാജഗോപാൽനഗറിൽ ആയിരുന്നു താമസം. സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയിലെ സജീവ അംഗമായിരുന്നു.

ഭാര്യ : ആശ
മകൾ : കീർത്തന

മൃതശരീരം നവംബർ 7 ശനിയാഴ്ച (നാളെ) രാവിലെ 10ന് പീനിയ രാജഗോപാൽ നഗറിലുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയോടെ പീനിയ വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടക്കും.

Related Posts