ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തിൻ്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ ക്യാമ്പസിൽ നടത്തിയ ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്ഘാടനം ചെയ്തു. കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ് അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ വി, കർണ്ണാടക ക്യാൻസർ സൊസൈറ്റി സെക്രട്ടറി ബി വെങ്കടെഷ്, എച്ച് ആർ രാം പ്രസാദ്, ഡോ രാജലക്ഷ്മി, കെ എൻ ഇ ട്രസ്റ്റ് ട്രഷറർ സയ്യിദ് മസ്താൻ, ട്രസ്റ്റി രജിത് കുമാർ, വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കൺവീനർമാരായ സുജാ ഗോപകുമാർ, സുധ സുധീർ, വനിതാ വിഭാഗം സിറ്റി സോൺ ചെയർപേഴ്സൺ ലക്ഷ്മി ഹരികുമാർ, കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ പ്രിയ പ്രസാദ്, ഈസ്റ്റ് സോൺ ചെയർപേഴ്സൺ അനു അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പിൽ പാപ്സ്മിയർ, മാമോഗ്രഫി ടെസ്റ്റ്കൾ നടന്നു. ക്യാമ്പിൽ നൂറോളം വനിതകൾ പങ്കെടുത്തു. കർണ്ണാടക ക്യാൻസർ സൊസൈറ്റിയുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.