എസ്എൻഡിപി (കെ) ചാരിറ്റബിൾ ട്രസ്റ്റ് 99-ാമത് ശ്രീനാരായണ ഗുരു മഹാസമാധിദിനം ആചരിച്ചു
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ (എസ്എൻഡിപി (കെ) ആഭിമുഖ്യത്തിൽ 99-ാമത് ശ്രീനാരായണ ഗുരു മഹാസമാധിദിനം ബെംഗളൂരു മത്തിക്കരെയിലുള്ള ട്രസ്റ്റ് ഓഫീസിൽ ആചരിച്ചു. ഗുരുപുഷ്പാഞ്ജലി, ഗുരുഭാഗവത പാരായണം, ഗുരുകൃതി ആലാപനം, ചർച്ചാക്ലാസുകൾ, ഗുരുധർമ്മം വായനാസെഷൻ, മഹാസമാധി ആചരണം എന്നിവ നടന്നു. ശ്രീനാരായണ ഗുരുദേവൻ്റെ ‘ഗദ്യപ്രാർത്ഥന’, ‘ദൈവചിന്തനം’ എന്നീ കൃതികളെ ആസ്പദമാക്കിയുള്ള ചർച്ചാക്ലാസുകൾക്ക് ഫൗണ്ടർ ട്രസ്റ്റി പി.രാജീവ് കുമാറും പ്രസിഡണ്ട് പി.എ.കുമാരനും നേതൃത്വം നൽകി. ഗുരുദേവൻ്റെ കൃതികളിലൂടെ ഗുരുവിൻ്റെ
യെലഹങ്ക ഫ്ലൈഓവർ വീണ്ടും വൈകും; ഉദ്ഘാടനം ഡിസംബറിലേക്ക് നീട്ടി
ബെംഗളൂരുവിലെ നിർമാണത്തിലിരിക്കുന്ന യെലഹങ്ക ഫ്ലൈഓവർ തുറക്കുന്നത് വീണ്ടും വൈകും. ഒക്ടോബറിൽ ഗതാഗതത്തിനായി തുറക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും, പുതിയ വിലയിരുത്തലിൽ ഡിസംബർ അവസാനത്തോടെ മാത്രമേ പദ്ധതി പൂർത്തിയാകൂ എന്നാണ് ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ വ്യക്തമാക്കുന്നത്. യെലഹങ്ക പൊലീസ് സ്റ്റേഷൻ മുതൽ ശേഷാദ്രിപുരം ഫസ്റ്റ് ഗ്രേഡ് കോളജ് ജങ്ഷൻ വരെ ദൊഡ്ഡബല്ലാപുര മെയിൻ റോഡിലാണ് 1.8 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവർ. 2022 ജനുവരിയിൽ ആരംഭിച്ച പദ്ധതിക്ക് 2023 ജൂലൈയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന
സർക്കാർ ഉദ്യോഗസ്ഥർക്ക് ‘ടിപ്പ്’ നൽകാമെന്ന മന്ത്രിയുടെ പരാമർശം വിവാദത്തിൽ
കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ജനങ്ങൾക്ക് സ്വന്തം താൽപര്യപ്രകാരം ‘ടിപ്പ്’ നൽകാമെന്ന കർണാടക എക്സൈസ് മന്ത്രി കെ.എം. ശിവലിംഗെ ഗൗഡയുടെ പരാമർശം വിവാദമായി. ഹാസനിലെ സകലേശപുരിൽ നടന്ന പ്രജാ സേവ ആന്ദോളന പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. സർക്കാർ സേവനങ്ങൾ ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവരുന്നതായി ജനങ്ങൾ പരാതിപ്പെട്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്ന സാഹചര്യത്തിൽ ‘ടിപ്പ്’ നൽകുന്നത് കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതല്ലേയെന്ന് ജനങ്ങൾ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരുടെ സേവനത്തെ
ദേശീയ ചലച്ചിത്ര പുരസ്കാരവിതരണം ഇന്ന്; ആദ്യമായി ഡൽഹിക്ക് പുറത്ത് ചടങ്ങ്
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന് ഗുജറാത്തിലെ കെവാദിയയിൽ നടക്കും. ഡൽഹിക്ക് പുറത്തായി ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ഏകതാനഗറിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമയ്ക്ക് അഭിമുഖമായി ഒരുക്കിയ പ്രത്യേക വേദിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. മലയാള സിനിമയ്ക്കും ഇത്തവണ നിരവധി പുരസ്കാരങ്ങളുണ്ട്. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും, ക്യാമറാമാനുള്ള പുരസ്കാരം ഷഹ്‌നാദ് ജലാലിനും ലഭിക്കും. മികച്ച മലയാള സിനിമയുടെ സംവിധായകനായി
ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
ബെംഗളൂരുവിൽ ഇന്നലെ പെയ്ത മഴ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. രാവിലെ 8.30 മുതൽ രാത്രി 8.30 വരെ നഗരത്തിൽ 22.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു. ജി കെ വി കെയിൽ 46 മില്ലിമീറ്ററും ബെംഗളൂരു അർബനിൽ 24 മില്ലിമീറ്ററും മഴ ലഭിച്ചു. ബനശങ്കരി, വൈറ്റ്ഫീൽഡ്, കമ്മനഹള്ളി, മാറത്തഹള്ളി, രാജരാജേശ്വരി നഗർ, യെലഹങ്ക, നാഗവാര, കോറമംഗല,
ഹെബ്ബാൾ ടണൽ പദ്ധതി: മുറിക്കാൻ നിർദേശിച്ചത് 1,128 മരങ്ങൾ
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഹെബ്ബാളിൽ നിർമിക്കാൻ നിർദേശിച്ചിരിക്കുന്ന 2.3 കിലോമീറ്റർ ടണൽ റോഡിന് 1,128 മരങ്ങൾ മുറിച്ചുമാറ്റാൻ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദേശങ്ങളും ക്ഷണിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. മൂന്ന് വരികളുള്ള ഇരുദിശാ ഭൂഗർഭ പാതയ്ക്കായി പദ്ധതിപ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യാനാണ് നിർദേശം. ഹെബ്ബാൾ ജങ്ഷനിൽ നിന്ന് കാർഷിക സർവകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സ് വരെ, കർണാടക
എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ ജിഗണി ശാഖ ഗുരുസമാധി ആചരിച്ചു
ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുദേവൻ്റെ 99മത് തിരുസമാധിയോടനുബന്ധിച്ച് ജിഗണി ശാഖയിൽ ഇന്ന് പ്രാർത്ഥനാ ചടങ്ങ് ഭക്തിനിർഭരമായി നടന്നു. ശാഖ പ്രസിഡണ്ട് കമലൻ, യൂണിയൻ മെമ്പർ സുജി, വനിതാ വിങ് പ്രസിഡണ്ട് രാജി ജയകൃഷ്ണൻ, സുനിത അരുൺ, ഗീത കമലൻ, ശാരി സുജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏകദേശം 50-ഓളം ഗുരുഭക്തരുടെ സാന്നിധ്യത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ എല്ലാവരും ഭക്തിപൂർവ്വം പങ്കെടുത്തു. പ്രാർത്ഥനാ ചടങ്ങിന് ശേഷം കഞ്ഞിവീഴ്ത്തലും സംഘടിപ്പിച്ചു.
നന്മ എംസിഎ ഓണാഘോഷം 26, 27 തീയതികളിൽ
നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 26, 27 തീയതികളിൽ അനേക്കൽ വി.ബി.എച്ച്.സി വൈഭവ അപ്പാർട്ട്‌മെന്റിൽ നടക്കും. സെപ്റ്റംബർ 26ന് നടക്കുന്ന സൺറൈസ് മാരത്തോണോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് നാരായണ ഹെൽത്ത് ഒരുക്കുന്ന സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ എല്ലാ അംഗങ്ങൾക്കുമായി സൗജന്യ ഭക്ഷണ വിതരണവും ഉണ്ടായിരിക്കും. വി.വി.എ.ഒ.എ പ്രസിഡണ്ട് ലോകേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാവേലി
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ തുറന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്‍റുമോൾ (31) ആണ് മരിച്ചത്. തുരുത്തിപ്പുറം ആർ.കെ.ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ വിന്‍റുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിന്‍റുമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുരുത്തിപ്പുറം ചെറിയ പാലത്തിന് സമീപം എത്തിയപ്പോൾ ബസിൻ്റെ തുറന്നുകിടന്ന വാതിലിലൂടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്വകാര്യ
പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം 26, 27 തീയതികളിൽ
പ്രിൻസ് ടൗൺ അപാർട്മെന്റ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രിൻസ്ടൗൺ അപാർട്മെന്റിൽ നടക്കും. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ കഥകളിയും കളരിപ്പയറ്റും ഈ വർഷത്തെ ഓണാഘോഷത്തിന് കൂടുതൽ മിഴിവേകും. കലാമണ്ഡലം ആദിത്യൻ്റെ നേതൃത്വത്തിലുള്ള മേജർസെറ്റ് കഥകളി സംഘം അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളിയും, വടക്കൻ കളരിയിലെ പ്രഗത്ഭരായ പയറ്റുകാരുടെ ആവേശം പകരുന്ന കളരിപ്പയറ്റും ഈ വർഷത്തെ ആഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളായിരിക്കും. സെപ്റ്റംബർ