ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ (എസ്എൻഡിപി (കെ) ആഭിമുഖ്യത്തിൽ 99-ാമത് ശ്രീനാരായണ ഗുരു മഹാസമാധിദിനം ബെംഗളൂരു മത്തിക്കരെയിലുള്ള ട്രസ്റ്റ് ഓഫീസിൽ ആചരിച്ചു. ഗുരുപുഷ്പാഞ്ജലി, ഗുരുഭാഗവത പാരായണം, ഗുരുകൃതി ആലാപനം, ചർച്ചാക്ലാസുകൾ, ഗുരുധർമ്മം വായനാസെഷൻ, മഹാസമാധി ആചരണം എന്നിവ നടന്നു.

ശ്രീനാരായണ ഗുരുദേവൻ്റെ ‘ഗദ്യപ്രാർത്ഥന’, ‘ദൈവചിന്തനം’ എന്നീ കൃതികളെ ആസ്പദമാക്കിയുള്ള ചർച്ചാക്ലാസുകൾക്ക് ഫൗണ്ടർ ട്രസ്റ്റി പി.രാജീവ് കുമാറും പ്രസിഡണ്ട് പി.എ.കുമാരനും നേതൃത്വം നൽകി. ഗുരുദേവൻ്റെ കൃതികളിലൂടെ ഗുരുവിൻ്റെ ദർശനങ്ങളും ഉപദേശങ്ങളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ചർച്ച ചെയ്യാനും ഈ സെഷനുകൾ പങ്കെടുത്തവർക്ക് അവസരമൊരുക്കി.

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മഹാസമാധി ആചരണം നടന്നു. മഹാസമാധി കർപ്പൂരാഴിക്ക് ശേഷം ലഘുഭക്ഷണത്തോടെ ഉപവാസയജ്ഞം പര്യവസാനിച്ചു.ഗുരുദേവ സ്മരണയും കൃതികളും ഉപദേശങ്ങളും ഉൾക്കൊണ്ട് ഭക്തിയുടെയും ആത്മചിന്തയുടെയും അന്തരീക്ഷത്തിൽ പങ്കെടുത്തവരുടെ സജീവ സാന്നിധ്യത്തോടെയാണ് പരിപാടി സമാപിച്ചത്.

Related Posts