ബെംഗളൂരുവിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ ഓഗസ്റ്റ് 12ന് ഹൊറമാവു–അഗര തടാകക്കരയിൽ സംഘടിപ്പിക്കും. രാവിലെ 3.30 മുതൽ 11 മണി വരെയാണ് ചടങ്ങുകൾ നടക്കുക. കണ്ണൂർ സ്വദേശിയായ ബ്രഹ്മശ്രീ മങ്കുന്നം നരേന്ദ്രൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വാവുബലി ചടങ്ങുകൾ നടത്തുന്നത്.

ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വിതരണം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കർക്കിടക വാവ് ബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 97425 77605, 88610 86416, 94901 89166, 99165 06966, 99008 38480, 97447 36282, 99163 76185, 99165 68632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related Posts