ഇന്ദിരാ നഗർ ഹൈസ്‌കൂളിലെ വാർഷിക കായികമേള കബഡിതാരം സുകേഷ് ഹെഗ്ഡേ ഉദ്ഘാടനം ചെയ്‌തു. കെഎൻഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, കേരള സമാജം പ്രസിഡണ്ട് എം. ഹനീഫ്, ട്രഷറർ ജോർജ് തോമസ്, സ്പോർട്‌സ് കമ്മിറ്റി കൺവീനർ സയിദ് മസ്‌താൻ, കെഎൻഇ ട്രസ്റ്റി പോൾ പീറ്റർ, അഡ്‌മിനിസ്ട്രേറ്റർ കരുണാകരൻ, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ കെ.ആർ. ലീന, ഇന്ദിരാനഗർ നാഷണൽ പബ്ലിക് സ്‌കൂൾ പ്രധാനാധ്യാപിക സുജാതാ വേണുഗോപാൽ, വി. മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു. സ്പോർട്‌സ് കമ്മിറ്റി കൺവീനർ സയിദ് മസ്താൻ, ട്രസ്റ്റി പോൾ പീറ്റർ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, ഐ.എൻ.എച്ച്.എസ് വൈസ് പ്രിൻസിപ്പൽ കെ.ആർ. ലീന, ഐ.എൻ.എൻ.പി.എസ് ഹെഡ് മാസ്റ്റർ സുജാത വേണുഗോപാൽ, കെ.എൻ.ഇ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ കരുണാകരൻ എന്നിവർ പങ്കെടുത്തു. ഐ.എൻ.എച്ച്.എസ് അസിസ്റ്റന്റ് മിസ്ട്രസുമാരായ പവിത്ര സ്വാഗതവും വി. മഞ്ജു നന്ദിയും പറഞ്ഞു.