കൊച്ചിയിൽ ചികിത്സയ്ക്കെന്ന വ്യാജേന യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിലായി. കേസിൽ 12 പ്രതികളാണുള്ളത്. അതുല്യ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സാ ആവശ്യത്തിനെന്ന വ്യാജേന ഡോക്ടറെ സ്ഥലത്തെത്തിച്ച ശേഷം സംഘം ആക്രമിക്കുകയായിരുന്നു. മർദനത്തിനിടെ ഡോക്ടറിൽനിന്ന് പണം തട്ടിയെടുക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർച്ച ചെയ്യുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts