സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
നടി മഞ്ജു വാര്യർ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സനൽ കുമാർ നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായി ഹർജിയിൽ ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും മഞ്ജു വാര്യർ ആവശ്യപ്പെട്ടു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ
ബസ് അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർച്ച; വിദ്യാർഥിനിക്ക് 2.60 കോടി നഷ്ടപരിഹാരം
തമിഴ്നാട് കോർപ്പറേഷൻ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന മണ്ണഞ്ചേരി സ്വദേശിനിയായ ഗൗരിനന്ദയ്ക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ എം.എ.സി. ട്രിബ്യൂണലിൻ്റെതാണ് ഉത്തരവ്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023 നവംബർ 11നായിരുന്നു അപകടം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.എസ്.സി ഫിസിക്സ് വിദ്യാർഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ഏഷ്യൻ കായികമാമാങ്കത്തിന് ജപ്പാനിൽ കൊടിയുയർന്നു
ഏഷ്യയുടെ കായികസ്വപ്നങ്ങൾക്ക് പുതിയ ചിറകേകി 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ചി–നഗോയയിൽ തുടക്കമായി. നഗോയയിലെ പലോം മിസൂബോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡണ്ട് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിന് സാക്ഷിയായി. മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ
പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന
നാട്ടിലേക്ക് വരാനോ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കോ തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനവുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ധനച്ചെലവ് വർധിക്കുന്നതോടെ വിമാനക്കമ്പനികൾ ഫ്യുവൽ സർചാർജ് ഉയർത്താൻ നിർബന്ധിതരാകുന്നതാണ് ഇതിന് പ്രധാന കാരണം. ആഗോള ഓഡിറ്റിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങിൻ്റെ(EY) കണക്കുകൾ പ്രകാരം ക്രൂഡ് ഓയിൽ
അനധികൃത മദ്യക്കേസ്; ആന്റോ അഗസ്റ്റിന് 24 മണിക്കൂർ എക്സൈസ് കസ്റ്റഡി
വീട്ടിൽനിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പിടിച്ചെടുത്ത മദ്യത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം നടത്തുന്നതിനും ആന്റോയെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്നും മദ്യം എവിടെനിന്നാണ് എത്തിച്ചതെന്നും ഏത് മാർഗത്തിലൂടെയാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ബംഗാൾ ഉപതെരഞ്ഞെടുപ്പ്: നന്ദിഗ്രാമിന് പിന്നാലെ രെജിനഗറിലും മമത വിഭാഗം സ്ഥാനാർഥി പിന്മാറി
പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജി വിഭാഗത്തിന് തിരിച്ചടിയായി രെജിനഗറിലെ സ്ഥാനാർഥി റബീഉൽ ആലം ചൗധരി നാമനിർദേശ പത്രിക പിൻവലിച്ചു. ഇതോടെ ഒക്ടോബർ ആറിന് നടക്കുന്ന നന്ദിഗ്രാം, രെജിനഗർ ഉപതെരഞ്ഞെടുപ്പുകളിൽ മമത വിഭാഗത്തിന് സ്ഥാനാർഥികളില്ലാത്ത സാഹചര്യമായി. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള പ്രധാന കാരണം പുതിയ പാർട്ടി ചിഹ്നവുമായി വോട്ടർമാരിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്നതാണെന്ന് റബീഉൽ ആലം ചൗധരി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. പ്രചാരണത്തിനിടെ പാർട്ടി പ്രവർത്തകർക്ക് സമ്മർദവും നേരിടേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്
അങ്കമാലിയില്‍ ട്രെയിന്‍ തട്ടി യുവാവും പെണ്‍കുട്ടിയും മരിച്ചനിലയില്‍
അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു. കൊല്ലം വാളത്തൂങ്കൽ ആക്കോയിൽ സ്വദേശിനി വിസ്മയ (15), ബന്ധുവായ കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ഇരുവരെയും ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ
ഐഐടി ബോംബെയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; ക്യാമ്പസിൽ പ്രതിഷേധം
പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പരിശോധന നേരിട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ വിദ്യാർഥിയായ സാഹിൽ വക്കോഡെയാണ് മരിച്ചത്. ആറുമാസത്തിനിടെ ഐഐടി പവായ് ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിതെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷയ്ക്കിടെ ഉത്തരം കണ്ടെത്തുന്നതിനായി സാഹിൽ ചോദ്യപേപ്പർ ChatGPT-യിൽ അപ്‌ലോഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്ക
ടര്‍ഫില്‍ കളിക്കുമ്പോൾ കുഴഞ്ഞു വീണു; പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു
കളിക്കളത്തിൽ കുഴഞ്ഞുവീണ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെർപ്പുളശ്ശേരി തോട്ടര കോട്ടയിൽ രാജൻ–ദീപ ദമ്പതികളുടെ മകൻ ദിൽരാജ് (അപ്പു) ആണ് മരിച്ചത്. തോട്ടര കെഎച്ച്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ദിൽരാജ് കരിമ്പുഴയിലെ ടർഫിൽ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മദ്യം പിടികൂടിയ കേസ്; ആന്റോ അഗസ്റ്റിനെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും
വീട്ടിൽനിന്ന് അനധികൃതമായി വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമിത മദ്യവും പിടികൂടിയ കേസിൽ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ആന്റോയെ കോടതിയിൽ എത്തിക്കുന്നത്. കേസിൽ എക്സൈസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി