കളിക്കളത്തിൽ കുഴഞ്ഞുവീണ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെർപ്പുളശ്ശേരി തോട്ടര കോട്ടയിൽ രാജൻ–ദീപ ദമ്പതികളുടെ മകൻ ദിൽരാജ് (അപ്പു) ആണ് മരിച്ചത്.
തോട്ടര കെഎച്ച്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ദിൽരാജ് കരിമ്പുഴയിലെ ടർഫിൽ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.