നെസ്‌ലെ ശിശു ഉത്പന്നങ്ങൾക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി
ശിശുക്കൾക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളുടെ പരസ്യത്തിൽ നിയമലംഘനം നടത്തിയെന്ന പരാതിയിൽ പ്രമുഖ കമ്പനിയായ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നടപടി സ്വീകരിച്ചു. മൂന്ന് പ്രധാന ശിശു പോഷകാഹാര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രത്യേക കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘നാൻ എക്സെല്ല പ്രോ സ്റ്റേജ് 1’, ‘ലാക്ടോജൻ പ്രോ 1’ എന്നീ ഉത്പന്നങ്ങളിൽ എളുപ്പത്തിൽ ദഹിക്കുന്ന ‘വേ പ്രോട്ടീൻ’, 5-HMO എന്നിവ അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നൽകിയ പരസ്യങ്ങളാണ് അധികൃതർ പരിശോധിച്ചത്.
ബെംഗളൂരുവിൽ മാലിന്യം നീക്കം ചെയ്യാത്തതിൽ ബിഡിഎ എൻജിനീയറെ ശാസിച്ച് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ
നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന നിർമാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്യാത്തതിൽ ബിഡിഎ എൻജിനീയർക്കെതിരെ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ വൈകുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥനോട് മന്ത്രി വിശദീകരണം തേടുകയും ജോലി അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തു. ബെംഗളൂരുവിൽ നിർമാണ അവശിഷ്ടങ്ങൾ, മണ്ണ്, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി GBA ‘Freedom From Garbage – Just Clean
ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ പത്താം വാർഷികാഘോഷം സെപ്റ്റംബർ 27ന്
ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ പത്താം വാർഷികാഘോഷം 2026 സെപ്റ്റംബർ 27 ഞായറാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. മേദരഹള്ളിയിലെ ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9:30 മുതൽ രാത്രി 8:00 വരെയാണ് പരിപാടികൾ നടക്കുക. ചടങ്ങിൽ പ്രശസ്ത നർത്തകൻ ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് അദ്ദേഹത്തിൻ്റെ പ്രത്യേക നൃത്തപ്രകടനവും ഉണ്ടായിരിക്കും. രാവിലെ 9:30-ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ചിലങ്കയിലെ വിദ്യാർത്ഥികൾ
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ സെപ്റ്റംബർ 27ന്
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ സെപ്റ്റംബർ 27ന് 4.00 മണിക്ക് തിപ്പസാന്ദ്ര ഹോളി സ്കൂളിൽ വച്ച് നടക്കും. സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ ശാന്തൻ ഇലപ്പുള്ളി, ‘കഥാപാത്രങ്ങളും സമൂഹവും എം ടി സിനിമകളിൽ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ ഷീബ ഷാജി ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 99641 13800.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ബില്ലിൽ ഒപ്പുവച്ച് ട്രംപ്
റഷ്യയ്‌ക്കെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുതിയ ഉപരോധ ബില്ലിൽ ഒപ്പുവച്ചു. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതി വാതകവും ഉൾപ്പെടെയുള്ള ഊർജ ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡണ്ടിന് അധികാരം നൽകുന്നതാണ് നിയമം. ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യൻ ഊർജത്തിൻ്റെ പ്രധാന ഉപഭോക്താക്കളായ രാജ്യങ്ങളെ ഇത് ബാധിച്ചേക്കും. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജമേഖല, ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ‘ഷാഡോ
നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ്റെ സംസ്ഥാനാന്തര വടംവലി മത്സരം നാളെ
നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനാന്തര വടംവലി മത്സരം നാളെ ചന്ദാപുര സൂര്യ സിറ്റി ഗ്രൗണ്ടിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 ടീമുകൾ പങ്കെടുക്കും. 460 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം. ഒരു ടീമിൽ ഏഴ് പേർക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനക്കാർക്ക് 50,001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,001 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,001 രൂപയും നാലാം
തുളുവിന് ഔദ്യോഗിക ഭരണഭാഷാ പദവി; ദക്ഷിണ കന്നഡയുടെ പേര് മംഗളൂരുവാക്കാൻ നീക്കം
കർണാടകത്തിൽ തുളുവിന് രണ്ടാമത്തെ അധിക ഔദ്യോഗിക ഭരണഭാഷാ പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭരണഭാഷയായി ഉപയോഗിക്കാനാണ് തീരുമാനം. മംഗളൂരുവിൽ വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തുളുവിന് ഔദ്യോഗിക അംഗീകാരം നൽകണമെന്നത് തീരദേശ മേഖലയിലെ ദീർഘകാല ആവശ്യമായിരുന്നു. തുളുവിൻ്റെ വികസനത്തിനും പ്രചാരണത്തിനുമായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്ക് പുറമെ ചിക്കമഗളൂരു, ശിവമോഗ
പൂജാ അവധി; കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ 19 മുതൽ 21 വരെയാണ് പൂജാ അവധി. എന്നാൽ ഒക്ടോബർ 16, 17 തീയതികളിലാണ് യാത്രക്കാരുടെ തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നത്. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ വിറ്റുതീരുന്നതിനനുസരിച്ച് അധിക സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിക്കും. അതേസമയം, കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ ഭൂരിഭാഗവും
ബംഗളൂരു-മൈസൂരു എക്സ്‌പ്രസ് വേയിൽ കാർ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് പതിച്ചു; യുവതിക്ക് ദാരുണാന്ത്യം
ബംഗളൂരു-മൈസൂരു എക്സ്‌പ്രസ് വേയിലെ ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരുവിൽ ഐ.ടി. ഉദ്യോഗസ്ഥയായ അഞ്ജന (32) ആണ് മരിച്ചത്. വെള്ളിയാഴ്ച മാണ്ഡ്യയിലെ ഉമ്മടഹള്ളി ഗേറ്റിന് സമീപമായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫ്ലൈഓവറിൽ നിന്ന് തെന്നിമാറി അണ്ടർപാസിലേക്ക് പതിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ജന പുറത്തേക്ക് തെറിച്ചുവീണു.
സിഎംആർഎൽ ഡയറിയിൽ പേരുണ്ടെങ്കിൽ ഇത്രനാൾ അന്വേഷണം നടത്താത്തതെന്തെന്ന് രമേശ് ചെന്നിത്തല
സിഎംആർഎൽ ഡയറിയിൽ തൻ്റെ പേരുണ്ടെങ്കിൽ ഇത്രയും നാൾ തനിക്കെതിരെ അന്വേഷണം നടത്താതിരുന്നതെന്തുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡയറിയിൽ തൻ്റെ പേര് മാത്രമല്ല, സിപിഎമ്മിലെയും ബിജെപിയിലെയും നിരവധി മുതിർന്ന നേതാക്കളുടെ പേരുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ശുപാർശയിൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. നിയമോപദേശം