സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം; പദ്ധതി സെപ്റ്റംബർ 28ന്
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ്‌മാമൻ തങ്ക മോതിരം’ പദ്ധതിക്ക് തമിഴ്നാട് സർക്കാർ തുടക്കമിടുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സെപ്റ്റംബർ 28ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ടിവികെ സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പദ്ധതിയാണിത്. ജൂൺ 22 മുതൽ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരങ്ങൾ സർക്കാർ ഇതിനോടകം
പാക്കിസ്ഥാനിൽ പള്ളിക്ക് സമീപം ചാവേറാക്രമണം; 16 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 57 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള പള്ളിയുടെ മുൻവശത്താണ് ശക്തമായ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനയ്ക്കായി നിരവധി വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്ന സമയത്തായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ആസ്ഥാനത്തിൻ്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന് പിന്നാലെ
നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്; മമത വിഭാഗം സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ പിന്മാറി
നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി വിഭാഗം സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ നാമനിർദേശ പത്രിക പിൻവലിച്ചു. സെപ്റ്റംബർ 18നാണ് സ്ഥാനാർഥിത്വം പിൻവലിച്ചത്. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതിക്ക് ഒരു ദിവസം ശേഷിക്കെയായിരുന്നു നടപടി. മമത ബാനർജി വിഭാഗം ഞായറാഴ്ചയാണ് സഞ്ചിത പ്രധാൻ ഡേയെ നന്ദിഗ്രാമിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിൽ ജോലി നഷ്ടപ്പെട്ട 26,000 അധ്യാപകരിൽ ഒരാളാണ് സഞ്ചിതയെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റെജിനഗർ
നിഥാരി കൂട്ടക്കൊലക്കേസ്: സുപ്രീംകോടതി വെറുതേവിട്ട സുരേന്ദ്ര കോലി മരിച്ച നിലയിൽ
രാജ്യത്തെ ഞെട്ടിച്ച നിഥാരി കൂട്ടക്കൊലക്കേസിൽ സുപ്രീംകോടതി വെറുതേവിട്ട സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹരിദ്വാറിൽ ചായക്കട നടത്തിവരികയായിരുന്നു സുരേന്ദ്ര കോലി. കടയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മരിച്ചത് സുരേന്ദ്ര കോലിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 2006ലാണ് നോയിഡയിലെ നിഥാരി മേഖലയിൽ രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പര പുറത്തുവന്നത്. വ്യവസായി മോനീന്ദർ സിംഗ്
വ്യാജ പരാതി പിൻവലിക്കാൻ 8 ലക്ഷം; ജിഎസ്ടി സൂപ്രണ്ട് ബെംഗളൂരുവിൽ അറസ്റ്റിൽ
എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി സൂപ്രണ്ടിനെ ലോകായുക്ത പിടികൂടി. സൗത്ത് കമ്മീഷണറേറ്റിലെ ഡിവിഷൻ 4ലെ സൂപ്രണ്ടായ മോഹിത് പ്രതാപ് സിംഗാണ് ബെംഗളൂരു സിറ്റി ലോകായുക്തയുടെ കെണിയിൽ കുടുങ്ങിയത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായും ലോകായുക്ത അറിയിച്ചു. സെൻട്രൽ ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നൽകിയ വ്യാജ പരാതി അവസാനിപ്പിക്കുന്നതിന് മോഹിത് പ്രതാപ് സിംഗ് എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരനായ സയ്യിദ് സമീറിൻ്റെ ആരോപണം.
ബെംഗളൂരുവിൽ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ
യെലഹങ്ക വിനായക നഗറിൽ 13കാരനെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ മൃതദേഹം കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാസ്കർ റെഡ്ഡി പിടിയിലായത്. കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കാറിൻ്റെ ഡിക്കി
തിരുവനന്തപുരം മൃഗശാല മാറ്റുന്നതിന് മന്ത്രിമാരുടെ പിന്തുണ
തലസ്ഥാന നഗരത്തിലെ മൃഗശാല നെയ്യാർ ഡാം മേഖലയിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്തുണയേറുന്നു. നഗരമധ്യത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങൾക്ക് അനുയോജ്യമല്ലെന്നും വലിയ തോതിലുള്ള ശബ്ദമലിനീകരണം അവയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മൃഗശാല മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. നഗരത്തിൻ്റെ നടുവിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകൾക്കും കടുത്ത ശബ്ദമലിനീകരണത്തിനും കാരണമാകുന്നുണ്ടെന്ന് മന്ത്രി സി.പി.ജോൺ ചൂണ്ടിക്കാട്ടി. മൃഗങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് മൃഗശാല മാറ്റാനുള്ള നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗശാല നെയ്യാർ ഡാമിന് സമീപത്തേക്ക് മാറ്റുന്നത്
ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ
ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ജപ്പാനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ അവസാന നാലിലെത്തിയത്. ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും അഞ്ച് ഓവറിൽ മറികടന്നു. 15 പന്തിൽ 40 റൺസ് നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ അനായാസ വിജയത്തിന് വഴിയൊരുക്കിയത്. റിച്ച ഘോഷ് 12 റൺസുമായി പുറത്താകാതെ നിന്നു. ഗുണാളൻ കമാലിനി (0), ഭാരതി ഫുൽമാലി
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് ചട്ടങ്ങളിൽ മാറ്റം; കാലാവധി ഇനി അഞ്ച് വർഷം
രാജ്യത്ത് 15 വയസിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന പാസ്‌പോർട്ടുകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിദേശകാര്യ മന്ത്രാലയം. 2026 സെപ്റ്റംബർ 15 മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി ചീഫ് പാസ്‌പോർട്ട് ഓഫീസർ ബി.എസ്. മുബാറക് അറിയിച്ചു. സെപ്റ്റംബർ 17ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഭേദഗതി നിലവിൽ വന്നത്. 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്. പുതിയ ചട്ടപ്രകാരം 15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്
കേരള സമാജം ബാംഗ്ലൂർ, യെലഹങ്ക സോൺ ഓണാഘോഷം നവംബർ 22-ന്
കേരള സമാജം (R) ബാംഗ്ലൂർ, യെലഹങ്ക സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘തകർത്തോണം-2026’ നവംബർ 22-ന് യെലഹങ്ക ബെല്ലഹള്ളി മെയിൻ റോഡിലുള്ള വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും. കർണാടക ബാംഗ്ലൂർ നഗര വികസന മന്ത്രി കൃഷ്ണ ബൈറേഗൗഡ, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ, യെലഹങ്ക എം.എൽ.എ എസ്. ആർ. വിശ്വനാഥ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി