ആന്റോ അഗസ്റ്റിന് ജാമ്യമില്ല; 14 ദിവസത്തെ റിമാൻഡ് തുടരും
Kerala
0 min read
3.6k

ആന്റോ അഗസ്റ്റിന് ജാമ്യമില്ല; 14 ദിവസത്തെ റിമാൻഡ് തുടരും

സെപ്റ്റംബർ 18, 2026
0

വീട്ടിൽനിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ആന്റോ അഗസ്റ്റിൻ്റെ റിമാൻഡ് തുടരും. ഇന്നലെ 14 ദിവസത്തേക്കാണ് കോടതി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്. കൊച്ചിയിലെ റിപ്പോർട്ടർ ടി.വി. ആസ്ഥാനത്തെത്തിയാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ

Continue Reading
ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ
India
0 min read
2.8k

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

സെപ്റ്റംബർ 18, 2026
0

രാജ്യതലസ്ഥാനത്ത് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയതായി പരാതി. മൃതദേഹം വിജനമായ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികൾ, പ്രതികളുടെ വസ്ത്രങ്ങൾ, ടെമ്പോ എന്നിവയും പൊലീസ് പിടിച്ചെടുത്തു. സെപ്റ്റംബർ 13നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപത്തെ വിജനമായ പറമ്പിൽ നിന്ന് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ ചില

Continue Reading
ജാലഹള്ളി സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ പിതൃവേദിയുടെ വാർഷികവും ഓണാഘോഷവും
Karnataka
1 min read
3.5k

ജാലഹള്ളി സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ പിതൃവേദിയുടെ വാർഷികവും ഓണാഘോഷവും

സെപ്റ്റംബർ 18, 2026
0

ജാലഹള്ളി സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ സ്റ്റാർ പിതൃവേദിയുടെ 23-ാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൻ്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ക്രൈസ്റ്റ് സർവകലാശാല യശ്വന്ത്പുര കാമ്പസ് ഡയറക്ടർ ഫാ. ഡോ. ബെന്നി തോമസ് മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു മൂത്തേടം സഹകാർമികനായി. തുടർന്ന് നടന്ന പൊതുയോഗത്തിൽ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൂമ്പനാൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ബെന്നി തോമസ്, ജോസഫ്

Continue Reading
രാജ്‌നാഥ് സിംഗിൻ്റെ കൊച്ചി സന്ദർശനം; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
Kerala
1 min read
3.3k

രാജ്‌നാഥ് സിംഗിൻ്റെ കൊച്ചി സന്ദർശനം; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

സെപ്റ്റംബർ 18, 2026
0

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശനത്തിൻ്റെ ഭാഗമായി നഗരത്തിലെ വിവിധ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമാണ് നിയന്ത്രണം. നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി,

Continue Reading
മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
Karnataka
1 min read
2.9k

മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും

സെപ്റ്റംബർ 18, 2026
0

കർണാടക മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ആദ്യമായി മംഗളൂരുവിൽ ചേരും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ തീരദേശ, മലനാട് മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ചർച്ച ചെയ്യും. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്നാണ് മംഗളൂരുവിൽ മന്ത്രിസഭായോഗം സംഘടിപ്പിക്കുന്നത്. തുറമുഖം, അടിസ്ഥാന സൗകര്യം, മത്സ്യബന്ധനം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് യോഗത്തിൽ പരിഗണന ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

Continue Reading
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
Kerala
0 min read
3.2k

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

സെപ്റ്റംബർ 18, 2026
0

സ്വകാര്യ ബസിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കരിക്കോട് സ്വദേശി സുനീർ എസ്. (28), കല്ലുംതാഴം സ്വദേശി അബ്ദുൽ മനാഫ് (32), എന്നിവരാണ് അറസ്റ്റിലായത്. അമരവിള ചെക്ക്പോസ്റ്റിൽ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. കൊല്ലത്തേക്ക് പോകുകയായിരുന്ന വോൾവോ ബസിലെ യാത്രക്കാരായിരുന്ന ഇരുവരിൽ നിന്ന് 4.042 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. വാഹനഇടപാട് നടത്തുന്ന ഇരുവരും ബെംഗളൂരുവിൽനിന്ന്

Continue Reading
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
Karnataka
1 min read
3.1k

ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു

സെപ്റ്റംബർ 18, 2026
0

ബെംഗളൂരുവിൽ നിന്ന് തുമക്കൂരു ജില്ലയിലെ കുണിഗലിലേക്ക് ബിഎംടിസിയുടെ വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു. V-X-KGL-1 റൂട്ട് നമ്പറിലുള്ള ബസ് മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്നാണ് സർവീസ് നടത്തുന്നത്. നവരംഗ്, ഗോവർധൻ തിയറ്റർ, ഗൊരെഗുണ്ടപാളയ, വിഡിയ, നെലമംഗല ബൈപാസ്, ഗുഡ്ഡേമാരനഹള്ളി, സോലൂർ, മാരൂർ ഹാൻഡ് പോസ്റ്റ് എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുകളുണ്ട്. ഏകദേശം 73 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് 120 രൂപയാണ് നിരക്ക്. 45 മിനിറ്റ് ഇടവേളയിലാണ് സർവീസ്

Continue Reading
മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Karnataka
1 min read
2.9k

മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

സെപ്റ്റംബർ 18, 2026
0

മൈസൂരു ദസറയുടെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ദസറയുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഓൺലൈൻ സേവനങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. ദസറയുടെ ചരിത്രം, വിവിധ ദിവസങ്ങളിലെ പരിപാടികൾ, ആഘോഷങ്ങളുടെ വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിലൂടെ അറിയാം. വിവിധ പരിപാടികളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി എഐ ചാറ്റ്ബോട്ട് സംവിധാനവും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 11ന് ആരംഭിക്കുന്ന മൈസൂരു

Continue Reading
തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Karnataka
0 min read
3.4k

തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം

സെപ്റ്റംബർ 18, 2026
0

തുമക്കൂരുവിൽ യാഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏതാനും ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തി. കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് (07314) ഒക്ടോബർ 5ന് എസ്എംവിടി ബെംഗളൂരു–ധർമാവരം–ഗുണ്ടക്കൽ–ബെള്ളാരി വഴി തിരിച്ചുവിടും. ഇതിൻ്റെ ഭാഗമായി തുമക്കൂരു, അരസിക്കരെ, ബിരൂർ, ദാവണഗരെ, ഹാവേരി സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് (12777) സെപ്റ്റംബർ 23നും ഒക്ടോബർ 7നും രണ്ട് മണിക്കൂർ വൈകിയാണ് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുക.

Continue Reading
അഫ്‌ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ; മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി
Sports
1 min read
2.8k

അഫ്‌ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ; മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി

സെപ്റ്റംബർ 18, 2026
0

അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 127 റൺസിൻ്റെ വമ്പൻ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94 റൺസിന് എല്ലാവരും പുറത്തായി. ഇബ്രാഹിം സദ്രാൻ 16 പന്തിൽ 25 റൺസെടുത്തതാണ് അഫ്‌ഗാൻ്റെ ടോപ് സ്കോർ. അസ്മത്തുള്ള ഒമർസായി 17 റൺസെടുത്തു. ഇന്ത്യൻ

Continue Reading