വീട്ടിൽനിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ആന്റോ അഗസ്റ്റിൻ്റെ റിമാൻഡ് തുടരും. ഇന്നലെ 14 ദിവസത്തേക്കാണ് കോടതി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്.
കൊച്ചിയിലെ റിപ്പോർട്ടർ ടി.വി. ആസ്ഥാനത്തെത്തിയാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ മദ്യം പിടികൂടിയതെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്.