ജാലഹള്ളി സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ സ്റ്റാർ പിതൃവേദിയുടെ 23-ാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ചടങ്ങിൻ്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ക്രൈസ്റ്റ് സർവകലാശാല യശ്വന്ത്പുര കാമ്പസ് ഡയറക്ടർ ഫാ. ഡോ. ബെന്നി തോമസ് മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു മൂത്തേടം സഹകാർമികനായി. തുടർന്ന് നടന്ന പൊതുയോഗത്തിൽ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൂമ്പനാൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ബെന്നി തോമസ്, ജോസഫ് ഫ്രാൻസിസ്, ഡോ. ഡോണാൾഡ് മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പിതൃവേദി പ്രസിഡണ്ട് രാജു ആന്റണി പ്രസംഗിച്ചു.
വിവിധ സാംസ്കാരിക പരിപാടികൾ, ചെണ്ടമേളം, ഗാനമേള എന്നിവയും ഓണസദ്യയും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു. നിരവധി വിശ്വാസികളും കുടുംബാംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു.