കേരളത്തിൽ അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. വ്യാഴാഴ്ച അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച എട്ട് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ബെംഗളൂരുവിൽ നാളെ SIR ജനകീയ ട്രൈബ്യൂണൽ; വോട്ടർ പട്ടികയിലെ പരാതികൾ ചർച്ച ചെയ്യും
കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) സംബന്ധിച്ച പരാതികൾ ചർച്ച ചെയ്യുന്നതിനായി സിവിൽ സൊസൈറ്റി സംഘടനകൾ ഒക്ടോബർ 8ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ജനകീയ ട്രൈബ്യൂണൽ സംഘടിപ്പിക്കും. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതായും വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതായും ആരോപിക്കുന്നവരുടെ പരാതികളും അനുഭവങ്ങളും ട്രൈബ്യൂണലിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ട്രൈബ്യൂണലിൽ SIR നടപടിക്കിടെ പേര് നീക്കം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന വോട്ടർമാർ, സാമൂഹിക പ്രവർത്തകർ, യുവജന സംഘടനകൾ, സിവിൽ സൊസൈറ്റി
25 വർഷത്തെ ഭരണയാത്രയിൽ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും നന്ദി: പ്രധാനമന്ത്രി മോദി
കഴിഞ്ഞ 25 വർഷത്തെ ഭരണനേതൃത്വം ജനങ്ങളുടെ നിരന്തരമായ പിന്തുണയും അനുഗ്രഹവും കൊണ്ടാണ് സാധ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വികസിത് ഭാരത് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ യാത്രയിൽ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും മോദി നന്ദി അറിയിച്ചു. തന്നെ എതിർത്തവർ ജനാധിപത്യത്തിൻ്റെ ശക്തി കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചെന്നും വിമർശകർ സ്വയം വിലയിരുത്താൻ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും
തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക് (23) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആഷിക് കാറുമായി വീട്ടിൽ നിന്ന് പുറത്തുപോയത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലത്ത് ദേശീയപാതയ്ക്ക് സമീപമുള്ള ഇടറോഡിൽ കാർ കണ്ടെത്തിയത്. കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആഷിക്കിനെ
30 കോടി ഓണം ബമ്പർ; ഭാഗ്യശാലി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റി. എന്നാൽ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാൻ താൽപര്യമില്ലെന്ന് ജേതാവ് ലോട്ടറി വകുപ്പിനെ അറിയിച്ചു. ഇതോടെ പേരും മറ്റ് വിവരങ്ങളും വകുപ്പ് പുറത്തുവിട്ടിട്ടില്ല. തളിപ്പറമ്പിൽ വിറ്റ ടിക്കറ്റായ TL 360615നാണ് ഇത്തവണത്തെ തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് പിന്നാലെ ജേതാവിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാതിരുന്നത് ശ്രദ്ധ നേടിയിരുന്നു. വലിയ തുക
വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേൽക്കും
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് ഒക്ടോബർ 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വ്യോമസേനയുടെ 29-ാമത് മേധാവിയായാണ് അശുതോഷ് ദീക്ഷിത് ചുമതലയേൽക്കുന്നത്. നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന ദീക്ഷിത് ചുമതലയേൽക്കുന്നതോടെ എയർ ചീഫ് മാർഷൽ പദവിയിലേക്ക് ഉയരും. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന സൈനിക ജീവിതത്തിൽ 3,500ലധികം മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്തുള്ള പൈലറ്റാണ് അദ്ദേഹം.
ആർബിഐ വായ്പാനയ പ്രഖ്യാപനം ഇന്ന്; റിപ്പോ നിരക്ക് ഉയർത്തിയേക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാനയ പ്രഖ്യാപനം ഇന്ന്. മൂന്ന് വർഷത്തിന് ശേഷം റിപ്പോ നിരക്കിൽ വർധന ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി റിപ്പോ നിരക്ക് ഉയർത്താനാണ് സാധ്യത. പണപ്പെരുപ്പം ഉയരുന്നതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതും ആർബിഐയുടെ ധനനയ നിലപാട് കടുപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വായ്പാ ചെലവ് ഉയർത്തുന്ന നടപടിയിലേക്ക് കേന്ദ്ര ബാങ്ക് നീങ്ങിയേക്കുമെന്നാണ് പ്രതീക്ഷ.
ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിന് യുഎസ് ജനപ്രതിനിധിസഭയുടെ ആദരം
174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ ആക്രമണം ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് ജനപ്രതിനിധിസഭ ആദരിച്ചു. ന്യൂജഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഗോട്ട്ഹൈമർ ആണ് മച്ചാറിൻ്റെ ധീരതയെ അഭിനന്ദിച്ചുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. വിമാനയാത്രയ്ക്കിടെ സഹപൈലറ്റ് കോക് പിറ്റിൽ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും നിയന്ത്രണം വീണ്ടെടുക്കാനും കോക്പിറ്റ് വാതിൽ തുറക്കാനും മച്ചാറിന് കഴിഞ്ഞു. തുടർന്ന് മറ്റ്
മൈസൂരു ദസറ തിരക്ക്: ബെംഗളൂരു-മൈസൂരു റൂട്ടിൽ പ്രത്യേക പാസഞ്ചർ ട്രെയിനുകൾ പ്രഖ്യാപിച്ചു
മൈസൂരു ദസറ ആഘോഷങ്ങൾ കാണാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു-മൈസൂരു റൂട്ടിൽ അൺറിസർവ്ഡ് പ്രത്യേക പാസഞ്ചർ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കെഎസ്ആർ ബെംഗളൂരു–അശോകപുരം സ്പെഷൽ ഒക്ടോബർ 19 മുതൽ 21 വരെ ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. ഇതേ ദിവസങ്ങളിൽ അശോകപുരം–കെഎസ്ആർ ബെംഗളൂരു സ്പെഷൽ വൈകിട്ട് 4.10ന് പുറപ്പെടും. കെഎസ്ആർ ബെംഗളൂരു–മൈസൂരു സ്പെഷൽ ഒക്ടോബർ 16 മുതൽ 21 വരെ രാത്രി 9.15ന് പുറപ്പെടും. മൈസൂരു–കെഎസ്ആർ ബെംഗളൂരു സ്പെഷൽ
മൈസൂരു ദസറയ്ക്ക് ആകാശവിസ്മയം തീർക്കാൻ ഇന്ത്യൻ വ്യോമസേന
മൈസൂരു ദസറ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് സംഘം എത്തും. ഒക്ടോബർ 18 മുതൽ 20 വരെ മൈസൂരുവിൻ്റെ ആകാശത്ത് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. എംകെ-132 വിഭാഗത്തിൽപ്പെട്ട ഒമ്പത് ജെറ്റ് വിമാനങ്ങളാണ് സൂര്യകിരൺ സംഘത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുക. അതേസമയം, മൂന്ന് പ്രതിരോധ സേനകളെയും പ്രതിനിധീകരിച്ച് മൂന്ന് നിശ്ചലദൃശ്യങ്ങളും ഇത്തവണത്തെ ദസറ ഘോഷയാത്രയിൽ അണിനിരക്കും. വ്യോമാഭ്യാസ പ്രകടനങ്ങളും പ്രതിരോധ സേനകളുടെ സാന്നിധ്യവും ദസറ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം