മൈസൂരു ദസറ ആഘോഷങ്ങൾ കാണാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു-മൈസൂരു റൂട്ടിൽ അൺറിസർവ്ഡ് പ്രത്യേക പാസഞ്ചർ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കെഎസ്ആർ ബെംഗളൂരു–അശോകപുരം സ്പെഷൽ ഒക്ടോബർ 19 മുതൽ 21 വരെ ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. ഇതേ ദിവസങ്ങളിൽ അശോകപുരം–കെഎസ്ആർ ബെംഗളൂരു സ്പെഷൽ വൈകിട്ട് 4.10ന് പുറപ്പെടും.

കെഎസ്ആർ ബെംഗളൂരു–മൈസൂരു സ്പെഷൽ ഒക്ടോബർ 16 മുതൽ 21 വരെ രാത്രി 9.15ന് പുറപ്പെടും. മൈസൂരു–കെഎസ്ആർ ബെംഗളൂരു സ്പെഷൽ ഒക്ടോബർ 17 മുതൽ 22 വരെ രാത്രി 12.30ന് സർവീസ് നടത്തും.
മൈസൂരു–കെഎസ്ആർ ബെംഗളൂരു സ്പെഷൽ ഒക്ടോബർ 16 മുതൽ 21 വരെ രാത്രി 11.15ന് പുറപ്പെടും. കെഎസ്ആർ ബെംഗളൂരു സ്പെഷൽ ഒക്ടോബർ 17 മുതൽ 22 വരെ പുലർച്ചെ 3.15ന് സർവീസ് നടത്തും.

ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിലെത്തുന്നവർക്ക് രാത്രി മടങ്ങുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതാണ് പ്രത്യേക ട്രെയിൻ സർവീസുകൾ.

Related Posts