ബെംഗളുരു ഈസ്‌റിന് നാട്ടിലേക്കു മടങ്ങാൻ തിരക്കേറെയുള്ള ഇന്നു കേരള, കർണാടക ആർടിസികൾ കുടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണു കൂടുതൽ സ്പെഷൽ ബസുകൾ.
നേരത്തെ അനുവദിച്ച ഹുബ്ബള്ളി-കൊല്ലം സ്പെഷൽ ട്രെയിനിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. ഇന്നു രാവിലെ 11.50നു പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ (മംഗളുരു വഴി) സ്പെഷൽ ട്രെയിനിൽ ടിക്കറ്റുകൾ ബാക്കിയാണ്. അവസാന നിമിഷം പ്രഖ്യാപിച്ചതും പകൽ സർവീസായതിനാൽ ജോലി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഉപകരിക്കാത്തതുമാണു തിരിച്ചടിയായത്.