ചിക്കമംഗളുരുവിൽ വെള്ളച്ചാട്ടത്തിന് സമീപം മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ചിക്കമഗളൂരു താലൂക്കിലെ കമേനഹള്ളി വെള്ളച്ചാട്ടത്തിലാണ് സംഭവം. ബെളഗാവിയിൽനിന്നുള്ള വരുൺ ദേശായിയാണ് (19) മരിച്ചത്. ചിക്കമംഗളുരുവിലെ സ്വകാര്യ കോളേജിലെ എൻജിനിയറിങ് വിദ്യാർഥിയാണ്.
സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കുന്നതിനിടെ വരുൺ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.