നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആർ.ജെ.ഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിലും പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. ലാലുവിൻ്റെ മകള്‍ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് എക്സില്‍ കുറിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സൂചിപ്പിച്ചു. ഞാൻ രാഷ്ട്രീയം വിടുകയാണ്, കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ലാലുവിൻ്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
രോഹിണി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സരണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. തുടർന്ന് ജൻശക്കി ജനതാദള്‍ എന്ന പേരില്‍ പുതിയ പാർട്ടി രൂപീകരിച്ച്‌ തിരഞ്ഞെടുപ്പിന് ഇറങ്ങി. എന്നാല്‍ പരാജയമായിരുന്നു ഫലം.

രാഘോപുരില്‍ സഹോദരൻ തേജസ്വിക്കെതിരെയും തേജ് പ്രതാപ് സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നു, തേജ് പ്രതാപിനെ പുറത്താക്കിയതില്‍ രോഹിണി അതൃപ്തയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും രോഹിണിയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

Related Posts