ബെംഗളുരു കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ മലയാളി വോട്ടർമാരുമായി വോട്ട് വണ്ടികൾ പുറപ്പെട്ടു. യുഡിഎഫ് കർണാടക സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലേക്കായി 40 ബസുകളാണ് ഒരുക്കിയത്. വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മണ്ഡലങ്ങളിലേക്കാണു കൂടുതൽ ബസുകൾ. ബസ്സിന് ഓൾ ഇന്ത്യ കെഎംസിസി സെക്രട്ടറി നൗഷാദ്, യുഡിഎഫ് ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ, ജനറൽ കൺവീനർ നാസർ നീലസാന്ദ്ര, റഹീം ചവശേരി, റസാഖ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
എൽഡിഎഫ്, എൻ ഡി എ അനുകൂല വോട്ടർമാരും നേരത്തെ തന്നെ നാടുപിടിച്ചിട്ടുണ്ട്. കേരള, കർണാടക ആർടിസി ബസുകളിലും ട്രെയിനുകളുമായി നിരവധി പേർ വോട്ട് ചെയ്യാനായി കേരളത്തിൽ എത്തിയിട്ടുണ്ട്. കേരള, കർണാടക ആർ ടി സി സ്പെഷൽ ബസ് സർവീസുകൾ അനുവദിച്ചതോടെ നിരവധിപേർ നാട്ടിലേക്ക് മടങ്ങിയത് മുന്നണികളുടെ ആവേശവും ഉയർത്തിയിട്ടുണ്ട്.