ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ ഇരുപത്തി ഒമ്പതാമത് പ്രതിഷ്ഠാദിനം ജൂൺ 23 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കുന്നു. തുടർന്ന് കളഭാഭിഷേകം, നവകാഭിഷേകം, കലശാഭിഷേകം, പഞ്ചഗവ്യാഭിഷേകത്തിന്ന് ശേഷം പ്രസാദവിതരണവും ഉണ്ടായിരിക്കും.
ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ മഹാഅന്നദാനവും, വൈകുന്നേരം ദീപാരാധനക്ക്ശേഷം 6.30 മുതൽ ക്ഷേത്രം ഭജന ഗ്രൂപ്പ് പ്രത്യേക ഭജനക്ക് ശേഷം 9 മണിക്ക് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ പ്രതിഷ്ഠാ ദിന പരിപാടികൾ പര്യവസാനിക്കുമെന്ന് പ്രസിഡണ്ട് സി.ഗോപിനാഥ്, സെക്രട്ടറി പി.ഗംഗാധരൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986483162