വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ നടത്തിയ തൂലികരത്നം 2025 കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബംഗളൂരുവിലെ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ.കെ. തിരുവനന്തപുരത്തുള്ള ശ്രീമൂലം ക്ലബ്ബ് റോയൽ ഹാളിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങ് കേരള ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ രാജകുടുംബം പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി അവാർഡുകൾ വിതരണം ചെയ്തു.
പ്രശസ്ത എഴുത്തുകാരനും മുൻ മലയാള മിഷൻ രജിസ്ട്രാറും ആയിരുന്ന വിനോദ് വൈശാഖി ആയിരുന്നു മുഖ്യ വിധികർത്താവ്. പ്രേംരാജ് ഒന്നാം സമ്മാനം നേടിയപ്പോൾ വിജി അഭി രണ്ടാം സ്ഥാനവും മധുസൂദൻ വി. മുന്നാം സ്ഥാനവും നേടി. പ്രേംരാജ് കെ.കെയുടെ ഏറ്റവും പുതിയ ത്രില്ലർ നോവൽ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ ജൂൺ 20ന് പ്രകാശനം ചെയ്യും.