റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാനയ പ്രഖ്യാപനം ഇന്ന്. മൂന്ന് വർഷത്തിന് ശേഷം റിപ്പോ നിരക്കിൽ വർധന ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി റിപ്പോ നിരക്ക് ഉയർത്താനാണ് സാധ്യത.

പണപ്പെരുപ്പം ഉയരുന്നതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതും ആർബിഐയുടെ ധനനയ നിലപാട് കടുപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വായ്പാ ചെലവ് ഉയർത്തുന്ന നടപടിയിലേക്ക് കേന്ദ്ര ബാങ്ക് നീങ്ങിയേക്കുമെന്നാണ് പ്രതീക്ഷ.

ഇന്ന് രാവിലെ 10ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ധനനയ പ്രഖ്യാപനം നടത്തും. റിപ്പോ നിരക്ക് ഉയർത്തിയാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കിൽ വർധനയുണ്ടാകാനും ഇതോടെ നിലവിലുള്ള വായ്പകളുടെ ഇഎംഐ ഭാരം കൂടാനും സാധ്യതയുണ്ട്.

പണപ്പെരുപ്പം, സാമ്പത്തിക വളർച്ച, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ക്രൂഡ് ഓയിൽ വില എന്നിവ പരിഗണിച്ചായിരിക്കും മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അന്തിമ തീരുമാനം കൈക്കൊള്ളുക.

Related Posts