എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക് (23) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആഷിക് കാറുമായി വീട്ടിൽ നിന്ന് പുറത്തുപോയത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലത്ത് ദേശീയപാതയ്ക്ക് സമീപമുള്ള ഇടറോഡിൽ കാർ കണ്ടെത്തിയത്.
കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആഷിക്കിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ ചാർക്കോൾ കത്തിച്ചതായും വിഷവാതകം ശ്വസിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.