ഇടുക്കി രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. തമിഴ്നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അമിതവേഗതയിലായിരുന്നു ബസ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്.
ബസ്സിൽ കുട്ടികളടക്കം 19 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 3 പേരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.