വോട്ടുകവർച്ച ആരോപണത്തിൽ തിരിച്ചടിച്ച് ബിജെപി. രാഹുൽ വിജയിച്ച റായ്ബറേലിയിലും പ്രിയങ്കാ ഗാന്ധി വിജയിച്ച വയനാട്ടിലും അടക്കം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്.
വോട്ടുകവർച്ച ആരോപണത്തിൽ പാർലമെൻ്റിനകത്തും പുറത്തും ഇന്ത്യ സഖ്യം പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് ബിജെപിയുടെ പ്രത്യാരോപണം. വയനാട്, റായ്ബറേലി, ഡയമണ്ട് ഹാർബർ, കനൗജ് എന്നീ പാർലമെന്റ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായെന്നും ഇവിടങ്ങളിൽ വോട്ടുകവർച്ച നടത്തി വിജയിച്ച പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, അഭിഷേക് ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.