മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി. കേസ് പരിഗണിച്ചത് പ്രത്യേക എൻ.ഐ.എ കോടതിയാണ്. തഹാവൂർ റാണയുടെ മുൻ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിഡിയോ കോൺഫറൻസിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്.
തഹാവൂർ റാണയുടെ സഹോദരന് പുതിയ അഭിഭാഷകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 3 ഫോൺ കോളുകൾ വിളിക്കാനും എൻ.ഐ.എ കോടതി അനുമതി നൽകി. ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് കേസ് നിലവിൽ രേഖകളുടെ പരിശോധന ഘട്ടത്തിലാണ്.
കുടുംബവുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച അപേക്ഷ ജൂലൈ 15ന് കോടതി പരിഗണിച്ചിരുന്നു. മുംബൈ ആക്രമണത്തിലെ പ്രധാന വ്യക്തിയും നിലവിൽ യു.എസിൽ തടവിൽ കഴിയുന്നതുമായ ഹെഡ്ലിയുമായി റാണക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ ആരോപിക്കുന്നു