മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കോതമംഗലം അയ്യങ്കാവിൽ അപകടം. 6 പേർക്ക് പരിക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് കോതമം​ഗലം ഭാ​ഗത്തേക്ക് വന്ന ഇന്നോവ കാർ മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അമിതവേ​ഗതയിലെത്തിയ ഇന്നോവ എതിർദിശയിൽ വന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി. ഒരു സ്കൂട്ടറും അപകടത്തിൽപ്പെട്ടു.

Related Posts